Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vyshna Suresh

മു​ട്ട​ട​യി​ൽ എ​ൽ​ഡി​എ​ഫി​ന് മു​ട്ടി​ടി​ച്ചു; വൈ​ഷ്ണ സു​രേ​ഷി​ന് മി​ന്നും വി​ജ​യം

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ൽ യു​ഡി​എ​ഫി​ന്‍റെ വൈ​ഷ്ണ സു​രേ​ഷി​ന് മി​ന്നും​വി​ജ​യം. 363 വോ​ട്ടി​നാ​ണ് വൈ​ഷ്ണ​യു​ടെ വി​ജ​യം. ഇ​ട​തു​കോ​ട്ട​യാ​യ മു​ട്ട​ട​യി​ൽ എ​ൽ​ഡി​എ​ഫി​ന് വ​ൻ തോ​ൽ​വി​യാ​ണ് ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത്.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും അ​ധി​കം ച​ർ​ച്ച​യാ​യ​താ​ണ് മു​ട്ട​ട​യി​ലെ വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര്. വൈ​ഷ്ണ സു​രേ​ഷി​നെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്കം.

തു​ട​ർ​ന്ന് വൈ​ഷ്ണ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. വൈ​ഷ്ണ ആ ​വി​ലാ​സ​ത്തി​ലെ താ​മ​സ​ക്കാ​രി​യ​ല്ലെ​ന്നു സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ​രാ​തി ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നൊ​പ്പം ഒ​രു രേ​ഖ​യും സ​മ​ർ​പ്പി​ച്ചി​രു​ന്നി​ല്ല.

ഹി​യ​റിം​ഗി​ന് വി​ളി​ച്ച​പ്പോ​ൾ പ​രാ​തി​ക്കാ​ര​ൻ ഹാ​ജ​രാ​വു​ക​യോ പ​രാ​തി​ക്ക​ടി​സ്ഥാ​ന​മാ​യ തെ​ളി​വു​ക​ൾ ന​ൽ​കു​ക​യോ ചെ​യ്തി​ല്ല. ത​ന്‍റെ വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ആ​ധാ​ർ കാ​ർ​ഡ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ന്നി​വ​യി​ലെ​ല്ലാം ഒ​രേ വി​ലാ​സ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം സ​മ​ർ​പ്പി​ച്ചി​ട്ടും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പേ​രു നീ​ക്കം ചെ​യ്തെ​ന്നും വൈ​ഷ്ണ പ​റ​ഞ്ഞു.

എ​ന്തു രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നു പേ​ര് നീ​ക്കം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു. 24 വ​യ​സു​ള്ള ഒ​രു പെ​ൺ​കു​ട്ടി മ​ത്സ​രി​ക്കാ​നി​റ​ങ്ങു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​മൊ​ക്കെ വേ​ണോ എ​ന്ന് കോ​ട​തി വാ​ക്കാ​ൽ ചോ​ദി​ച്ചു. പേ​ര് നീ​ക്കം ചെ​യ്ത​തി​നെ പി​ന്തു​ണ​ച്ചു കൊ​ണ്ട് രം​ഗ​ത്തു വ​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ന് ഇ​തി​ൽ എ​ന്താ​ണ് കാ​ര്യ​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

Latest News

Corehub Up